SBI യിൽ പ്രൊബേഷനറി ഓഫിസർ; 2200 ഒഴിവ്…
10
0
 
sbi-properties.jpg.image.784.410
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊബേഷനറി ഓഫിസർ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2200 ഒഴിവുകളാണുള്ളത്. ഓൺലൈനിൽ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 24.

ശമ്പളം: 23700–42020 രൂപ. ഒഴിവുകളുടെ എണ്ണം: 2200. വിദ്യാഭ്യാസ യോഗ്യത (2016 ഓഗസ്റ്റ് 31ന്):ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. അവസാന വർഷക്കാർക്കും അപേക്ഷിക്കാം….

പ്രായം: 01–04–2016ൽ 21 – 30. അപേക്ഷകർ 1986 ഏപ്രിൽ രണ്ടിനു മുൻപോ 1995 ഏപ്രിൽ ഒന്നിനു ശേഷമോ ജനിച്ചവരാകരുത്. ഉയർന്ന പ്രായത്തിൽ പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്ക് 10 വർഷവും (പട്ടികവിഭാഗം– 15, ഒബിസി –13) ഇളവ് ലഭിക്കും. വിമുക്‌തഭടൻമാർക്കും ഇളവുണ്ട്….

അപേക്ഷിക്കേണ്ട വിധം: www.sbi.co.in/careers, www.statebankofindia.com/careers എന്നീ വെബ്‌സൈറ്റുകളിലൂടെ ഓൺലൈനായി.
Likes(0)Dislikes(1)